News Desk

2021-05-20 06:04:38 pm IST
വെസ്റ്റ് ബാങ്ക്: ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വീണ്ടും അക്രമങ്ങള്‍ കടുപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രണ്ടാഴ്ചയായി ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപെടുന്നവരുടെ എണ്ണം 231 ആയി.

ആക്രമണത്തില്‍ ഗുരുതര പരിക്ക് പറ്റിയവരുടെ എണ്ണം 1630 ആയിട്ടുണ്ട്. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെസമയം, നിലവില്‍ ഫലസ്തീനിലെ അവസ്ഥയെ കുറിച്ച് പ്രസിഡന്റ മഹ്മൂദ് അബ്ബാസ് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി ഫലസ്തീനിലെ 'വഫ'ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top