News Desk

2021-03-30 09:58:35 pm IST


ടെഹ്റാന്‍: ഇറാന്റെ ഭീഷണികള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാന്‍ ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ പൗരന്മാരെ ലക്ഷ്യമിടുന്നുണ്ടെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ സമിതി അറിയിച്ചു. 

ജോര്‍ജിയ, അസര്‍ബൈജാന്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ബഹ്റൈന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, മാലി, ബുര്‍ക്കിന ഫാസോ, മധ്യ ആഫ്രിക്ക, നൈജീരിയ, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലുള്ള ഇസ്രായേലികള്‍ക്കാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. 

ജനുവരിയില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന ബോംബാക്രമണവും ഇസ്രായേല്‍ ദേശീയ സുരക്ഷാ സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്രായേലികള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ഐ.എസ്.ഐ.എസ് അടക്കമുള്ളവര്‍ പദ്ധതിയിടുന്നതായും ഇസ്രായേല്‍ ദേശീയ സുരക്ഷാ സമിതി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top