News Desk

2021-03-02 05:24:37 pm IST
ജെറുസലേം: അല്‍ അഖ്‌സ്വാ പള്ളിയിലേക്ക് ഇരച്ചു കയറി 89 ഇസ്രായേല്‍ പൗരന്മാര്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ മതകാര്യ മന്ത്രാലയമാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. 

സന്ദര്‍ശകര്‍ എന്ന നിലയില്‍ അല്‍ അഖ്‌സ്വാ ഗേഹത്തിനടുത്തെത്തുകയും പള്ളിയിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സംഘത്തില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പെട്ടിരുന്നുവെന്നും ഫലസ്തീന്‍ മതകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 

ശക്തമായ സൈനിക കാവല്‍ ഉണ്ടായിട്ടും മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇസ്രായേല്‍ പൗരന്മാര്‍. പള്ളിക്ക് സമീപം മുസ്ലിം മതവിശ്വാസികള്‍ക്ക് നേരെ ആ ദിവസം തന്നെ ചിലര്‍ കാറുകള്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതായും  റിപ്പോര്‍ട്ടുകളുണ്ട്. 

കിഴക്കന്‍ നബ്ലസ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീന്‍ പൗരണന്മാരുടെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈനികര്‍ പ്രകോപനമില്ലാതെ അക്രമങ്ങള്‍ അഴിച്ചു വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top