News Desk

2021-03-29 06:20:05 pm IST
ദോഹ: ഖത്തറിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുകയും ഉപരോധം വേണമെന്നാശ്യപെടുകയും ചെയ്ത ഇസ്രായേല്‍ കമ്പനിയുടെ സ്‌കൂട്ടറുകള്‍ ഖത്തര്‍ വിപണിയില്‍. ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മന്‍വീവ് മൊബിലിറ്റി കമ്പനിയുടെ ഫെനിക്‌സ് സ്‌കൂട്ടറുകള്‍ ഖത്തര്‍ വിപണികളില്‍ എത്തിച്ചതിന് സമൂഹ മാധ്യമങ്ങളിലൂടെ വന്‍ പ്രതിഷേധത്തിന് ഇടവരുത്തുന്നു. 

പ്രാദേശിക പത്രം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഫെനിക്‌സ് സ്‌കൂട്ടറുകള്‍ ഖത്തര്‍ വിപണിയില്‍ ഉണ്ടെന്ന് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. ഈ കമ്പനി നേരത്തെ നിരവധി ഫലസ്തീന്‍ വിരുദ്ധ പ്രസ്താവനകളുടെ പേരിലും കുപ്രസിദ്ധി നേടിയിട്ടുണ്ട്. 

ഖത്തര്‍ ഉപരോധം വേണമെന്ന് ആവര്‍ത്തിച്ചു ആവശ്യപ്പെടുന്ന ഇസ്രായേല്‍ കമ്പനിയുടെ സ്‌കൂട്ടറുകള്‍ വാണിജ്യ മന്ത്രാലയം ഇടപെട്ടു ഉടന്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി ഖത്തര്‍ പൗരന്മാരാണ് ഇസ്രായേല്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top