News Desk

2021-06-07 05:04:18 pm IST
വെസ്റ്റ് ബാങ്ക്: ജെറുസലേമിലും വെസ്റ്റ്ബാങ്കിലും ഫലസ്തീന്‍ യുവാക്കള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യത്തിന്റെ അറസ്റ്റ് കാംപയിന്‍ ശക്തമായതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതിനകം തന്നെ പതിനേഴോളം ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്തു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്ന് പേരെ നേരത്തെ തന്നെ സൈന്യം അറസ്റ്റ് ചെയ്തു വിട്ടയച്ച യുവാക്കളാണ്. യുവാക്കളെ തിരയാനെന്ന പേരില്‍ അവരുടെ വീടുകളില്‍ ഇരച്ചുകയറി വ്യാപകമായ രീതിയില്‍ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫലസ്തീന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തില്‍ ഇസ്രായേല്‍ സൈന്യം വ്യാപകമായ രീതിയില്‍ യുവാക്കളെ വേട്ടയാടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫജര്‍, ഹര്‍മല, രാഘമഖ് തുടങ്ങിയ മേഖലകളിലാണ് സൈന്യം കഴിഞ്ഞ ദിവസം വ്യാപകമായ രീതിയില്‍ വീടുകളില്‍ റെയ്ഡ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top