News Desk

2021-04-16 08:35:30 pm IST
റാമല്ല: അഖ്‌സ്വാ പള്ളിയില്‍ നിന്നും എട്ടു ഫലസ്തീന്‍ യുവാക്കളെ കസ്റ്റഡിയിലെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയും വാര്‍ത്ത സ്ഥിതീകരിച്ചു. 

പള്ളിയില്‍ ആരാധനാ കര്‍മങ്ങളില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുമ്പോഴാണ് യുവാക്കളെ സൈന്യം യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. ഇത് മറ്റു വിശ്വാസികളെ ചൊടിപ്പിക്കുകയും പള്ളിക്കുള്ളില്‍ നേരിയ തോതിലുള്ള സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. 

യുവാക്കളെ സൈന്യം അജ്ഞാത തടങ്കലിലേക്ക് മാറ്റിയതായാണ് വിവരം. അല്‍ അഖ്‌സ്വാ പള്ളിക്കടുത്ത ബാബ് അല്‍ സാഹിര പ്രദേശത്ത് കസ്റ്റഡിയിലെടുത്ത യുവാക്കളെ സൈന്യം ക്രൂരമായി മര്‍ദിച്ചതിന് സാക്ഷികളുണ്ട് എന്നും ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top