News Desk

2021-04-21 07:54:18 pm IST
റാമല്ല: അല്‍ ജസീറ ചാനലിന്റെ ഫലസ്തീന്‍ റിപ്പോര്‍ട്ടര്‍ അലാ അല്‍ റിമാവിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അല്‍ ജസീറ ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 

ഫലസ്തീനിലെ അല്‍ ബീറ പ്രവിശ്യയില്‍ തന്റെ വീടിനുള്ളില്‍ കഴിയവെയാണ് അലാ അല്‍ റിമാവിയെ സൈന്യം അറസ്റ്റ് ചെയ്തത്. നേരത്തെ അല്‍ ഖുദ്‌സ് ടി.വി മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്തും അദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തിരുന്നു. 

2018 ലെ മാത്രം കണക്കുകള്‍ പ്രകാരം വിവിധ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം 6500ല്‍ എത്തിയിട്ടുണ്ട്. ഇതില്‍ 350 പ്രായപൂര്‍ത്തി എത്താത്തവരാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top