News Desk

2021-06-22 12:07:51 pm IST
ജെറുസലേം: യു.എ. ഇ സന്ദര്‍ശനത്തിനൊരുങ്ങി നിയുക്ത ഇസ്രായേല്‍ വിദേശകാര്യമന്ത്രി യെര്‍ ലാപിഡ്. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ യു.എ.ഇയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇസ്രായേല്‍ പുതുക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ യു.എ.ഇ സന്ദര്‍ശനം നടത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സന്ദര്‍ശനത്തിലൂടെ നിക്ഷേപം, ടൂറിസം, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ കൂടുതല്‍ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് ഇസ്രായേല്‍ വിദേശ കാര്യമന്ത്രാലയം നല്‍കുന്ന വിവരം.ഇതോടെ യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധിയാകും യെര്‍ ലാപിഡ്. 

ജൂണ്‍ 29 മുതല്‍ 30 വരെയാണ് ലാപിഡിന്റെ യു.എ.ഇ. സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ അബുദാബിയിലെ ഇസ്രായേല്‍ എംബസിയുടെ ഉദ്ഘാടനവും ദുബായിലെ കോണ്‍സലേറ്റ് ഉദ്ഘാടനവും നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്ന ആദ്യ ഗള്‍ഫ് അറബ് രാജ്യമാണ് യു.എ.ഇ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top