News Desk

2021-02-28 11:27:10 pm IST
ദോഹ: ഖത്തറിനെതിരായ ട്വീറ്റിനെ തുടര്‍ന്ന് ഇസ്രായേല്‍ പത്രപ്രവര്‍ത്തകന് തിരിച്ചടി നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാത്തതിനെ തുടര്‍ന്ന് ഖത്തറിന് അറബ് സ്വത്വം നഷ്ടപ്പെട്ടു എന്ന തരിത്തിലായിരുന്നു ഇസ്രായേല്‍ പത്രപ്രവര്‍ത്തകന്‍ എഡി കോഹന്റെ ട്വീറ്റ്.

ഖത്തര്‍ തങ്ങളുടെ അറബ് വേരുകളിലേക്ക് തിരിച്ചുപോയി ടെഹ്റാനിലെ മുല്ലകളുടെ കൈകളില്‍ നിന്ന് സ്വയം നീക്കം ചെയ്യണമെന്നും കോഹന്‍ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഖത്തറിലെ നിരവധി ട്വിറ്റര്‍ ഉപയോക്താക്കളാണ് ഇസ്രായേല്‍ പത്രപ്രവര്‍ത്തകന് തക്കതായ മറുപടിയുമായി രംഗത്തെത്തിയത്. അഭിപ്രായം പങ്കുവെച്ച ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണോ എന്ന തരത്തില്‍ ആളുകള്‍ സംശയം പ്രകടിപ്പിച്ചു. ഖത്തറിനെതിരായ പ്രചരണത്തിനുള്ള എമിറാത്തി അക്കൗണ്ടാണോ എന്ന ചോദ്യവും ഇസ്രയേല്‍ പത്രപ്രവര്‍ത്തകനെതിരായ കമന്റുകളില്‍ കാണാം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top