News Desk

2021-02-23 09:04:24 pm IST
റാമല്ല: ഇസ്രായേല്‍ സൈന്യം ഫലസ്തീനിന്റെ നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു പത്രകുറിപ്പിറക്കി. 

മനുഷ്യരെ പച്ചക്ക് വെടിവച്ചു കൊല്ലുകയും ജനജീവിതം ദുസ്സഹമാക്കി തീര്‍ക്കുകയും ചെയ്യുന്ന ഇസ്രായേല്‍ നടപടികള്‍ അത്യന്തം അപലപനീയമാണ്. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഉടന്‍ ഇടപെടണം. കഴിഞ്ഞ ദിവസങ്ങളില്‍ വിശുദ്ധ അല്‍ അഖ്‌സ്വാ പള്ളിക്ക് നേരെയും സൈന്യം ശക്തമായ പ്രകോപനം സൃഷ്ടിക്കുകയും വിശ്വാസികളെ പ്രയാസപ്പെടുത്തുകയും ചെയ്‌തെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഫലസ്തീന്‍ ഗ്രാമങ്ങളിലെ വീടുകള്‍ക്ക് നേരെയും കാര്‍ഷിക ഇടങ്ങള്‍ക്ക് നേരെയും സൈന്യം ആക്രമണം നടത്തികൊണ്ടിരിക്കുനന്ത് നിരപരാധികളുടെ ജീവന്‍ തന്നെ അപായപ്പെടുത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പത്രം കുറിപ്പില്‍ വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top