Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-27 10:26:11am IST

ന്യൂഡല്‍ഹി: കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു സെപ്റ്റംബര്‍ ആദ്യവാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ തിയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. ഏഴ്, എട്ട് ദിവസങ്ങളിലായിരിക്കും സന്ദര്‍ശനമെന്നാണ് കരുതുന്നത്.

കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്കാണ്‌ പ്രാതിനിധ്യം നല്‍കുക. ഇസ്രായേലില്‍ നിന്ന് വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ(അവാക്സ്)ത്തിന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള എയര്‍ ടു എയര്‍ മിസൈലായ ഡെര്‍ബിയുടെ പരിഷ്‌കരിച്ച പതിപ്പ് വാങ്ങാനുള്ളതാണ് മറ്റൊരു കരാര്‍.

ഇന്ത്യയുടെ പക്കല്‍ നിലവില്‍ റഷ്യന്‍ നിര്‍മിത എ-50, ഇസ്രായേലിന്റെ ഫാല്‍കണ്‍ അടക്കം അഞ്ച് അവാക്സ് സംവിധാനമാണ് ഉള്ളത്. ഇതു കൂടാതെയാണ് 200 കോടി ഡോളറിന്റേ കരാറില്‍ രണ്ടെണ്ണം കൂടി വാങ്ങാനൊരുങ്ങുന്നത്.

ഫെബ്രുവരി 27 ന് പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ നീക്കത്തില്‍ പാക്ക് വ്യോമസേന 70 കിലോമീറ്റര്‍ പരിധിയുള്ള എ.ഐ.എം 120 സി മിസൈല്‍ പ്രയോഗിച്ചിരുന്നു. സമാനമായി ഇന്ത്യയുടെ പക്കലുള്ള മിസൈലിന് അത്രയും പ്രഹര പരിധിയില്ലതിനാല്‍ 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഡെര്‍ബി മിസൈല്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സുഖോയ് 30എം.കെ.ഐ വിമാനത്തില്‍ ഘടിപ്പിക്കാനായാണ് ഇവ വാങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥ സംഘം സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയിലെത്തും.

Top