റാമല്ല: വാഹനത്തിലെത്തിയ ഫലസ്തീനിയെ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രായേല്‍ സേന വെടിവെച്ചുകൊന്നു. ഭാര്യയുമൊത്ത് സഞ്ചരിക്കുകയായിരുന്ന ഉസാമ മന്‍സൂറിനെയാണ് കൊലപ്പെടുത്തിയത്. ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
വാഹനം ചെക്പോയിന്റില് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയെന്നും പരിശോധനക്കു ശേഷം വാഹനം തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് മടങ്ങുന്നതിനിടെ ചെക്പോയിന്റിലുണ്ടായിരുന്ന സൈനികര്‍ കൂട്ടമായി വെടിവെക്കുകയായിരുന്നുവെന്നും ഭാര്യ സുമയ്യ ഫലസ്തീന് ടി.വിയോടു പറഞ്ഞു.
നിരപരാധിയായ മനുഷ്യനെ കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിക്കുമെന്ന് ഉസാമയുടെ ഗ്രാമമുഖ്യന് സാലിം ഈദ് പറഞ്ഞു. ഫലസ്തീനില്‍ വര്‍ഷങ്ങളായി ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിച്ച് അനുകൂല നടപടിയിലേക്ക് എത്തിച്ച വ്യക്തിയാണ് സാലിം ഈദ്.
വാഹനം ചെക്പോയിന്റിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തിയെന്നാണ് ഇസ്രായേല്‍ ആരോപണം. എന്നാല്‍, ഭാര്യക്ക് വെടിയേറ്റ സംഭവത്തെ കുറിച്ച ചോദ്യങ്ങള്‍ക്ക് സംഭവം അന്വേഷിച്ചുവരികയാണെന്നായിരുന്നു മറുപടി. അഞ്ചു വയസ്സുകാരന്റെ പിതാവായ ഉസാമയെ കുറിച്ച ആരോപണം വ്യാജമാണെന്നും സാലിം ഈദ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക