News Desk

2021-05-25 04:20:59 pm IST
ദോഹ: ഖത്തര്‍ വാര്‍ത്ത ഏജന്‍സി രൂപീകൃതമായിട്ട് ഇന്നേക്ക് 46 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1975-ലാണ് എമിരി ഡിക്രി നമ്പര്‍ 94 പ്രകാരം ഖത്തര്‍ വാര്‍ത്ത ഏജന്‍സി സ്ഥാപിതമാവുന്നത്. ഖത്തറിനെ സംബന്ധിച്ചുള്ള പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള വാര്‍ത്തകളുടെ ഔദ്യോഗിക ശ്രോതസ്സ് എന്ന നിലക്കാണ് വാര്‍ത്ത ഏജന്‍സി ആരംഭിക്കപ്പെടുന്നത്. 

വര്‍ത്തകളോടൊപ്പം ഔദ്യോഗിക അംഗീകാരമുള്ള ഫോട്ടോകള്‍, പത്രകുറിപ്പുകള്‍, വീഡിയോകള്‍ എന്നിവയും ക്യു.എന്‍.എ വിതരണം ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ കാലയളവില്‍ അറബ് രാഷ്ട്രങ്ങളിലെയും അന്താരാഷ്ട്ര രംഗത്തെയും ഏറ്റവും ശക്തമായ വാര്‍ത്ത വിതരണ ഏജന്‍സിയായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി രൂപാന്തരപ്പെട്ടു. ഇംഗ്ലീഷ് അറബിക് ഭാഷകളിലായി ഇരുപത്തിനാലു മണിക്കൂര്‍ സേവനമാണ് ക്യു.എന്‍.എ നല്‍കുന്നത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇന്നും പ്രവര്‍ത്തിച്ചു വരികയാണ് ഖത്തര്‍ വാര്‍ത്ത ഏജന്‍സി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar QNA
Top