News Desk

2021-03-07 01:39:06 pm IST

ദോഹ: ഖത്തറില്‍ ആദ്യ കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞതായി പ്രാദേശിക പത്രം.  ഫെബ്രുവരി 28-നാണ് ഖത്തറില്‍ ആദ്യ കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇറാനില്‍ നിന്നും മടങ്ങിയെത്തിയ 36-കാരനായ ഖത്തര്‍ പൗരനാണ് ആദ്യമായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 

ഇദ്ദേഹം പിന്നീട് രോഗമുക്തനായി. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി വരുന്നുണ്ട്. 

ഗള്‍ഫ് നാടുകളില്‍ ഏറ്റവും വൈകി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതും ഏറ്റവുമാദ്യം വാക്‌സിന്‍ എത്തിയതും ഖത്തറിലാണ് എന്ന പ്രത്യേകതയുമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top