News Desk

2021-04-28 11:30:52 pm IST
ദോഹ: റമദാന്‍ മാസം ഉംറ ചെയ്യാനുദ്ദേശിക്കുന്നവര്‍ അവസാന പത്തിലേക്ക് ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മാറ്റിവക്കുന്നതാണ് ഉത്തമമെന്ന് രാജ്യത്തെ പ്രമുഖ മതപണ്ഡിതനും  അവ്കാഫ് മന്ത്രാലയവുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ലൈഫ് കോച്ചുമായ ഖാലിദ് അബൂ മൂസ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാനിലെ അവസാന പത്ത് ദിന രാത്രങ്ങള്‍ വിശ്വാസി സമൂഹം പരമാവധി ഉപയോഗപ്പെടുത്തണം. ധാന ധര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ആരാധനാകര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. രാജ്യത്ത് നിന്നും ഉംറ കര്‍മ്മത്തിനായി ആഗ്രഹിക്കുന്നവര്‍ റമദാനിലെ അവസാന പത്തിലേക്ക് മാറ്റിവക്കുന്നതാണ് ഉത്തമം.

പ്രവാചക വചന പ്രകാരം റമദാനിലെ ഉംറ ഹജ്ജിന് സമമായി പരിഗണിക്കപ്പെടും. കൊവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്നും അബൂ മൂസ ചൂണ്ടിക്കാട്ടി.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top