News Desk

2021-03-23 01:49:52 pm IST

ദോഹ: ഫൈസര്‍, മൊഡേണ വാക്സിനുകള്‍ 95 ശതമാനം ഫലപ്രദമാണെന്നും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കാണിക്കുന്നു എന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ (എച്ച്.എം.സി) കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി പറഞ്ഞു. 

രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ച് 10 മുതല്‍ 14 ദിവസത്തിനുള്ളില്‍ വൈറസില്‍ നിന്നുള്ള പരമാവധി സംരക്ഷണം ലഭിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

'ഇതിനര്‍ത്ഥം വാക്‌സിനുകള്‍ ജനങ്ങളെ വൈറസ് ബാധിക്കുന്നതില്‍ നിന്നും ഫലപ്രദമായി തടയുന്നൂ എന്നാണ്. എന്നിരുന്നാലും ആളുകള്‍ക്ക് രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. കാരണം ഒരു വാക്‌സിനും 100 ശതമാനം ഫലപ്രദമല്ല എന്ന കാര്യം ശ്രദ്ധിക്കണം.', അവര്‍ പറഞ്ഞു. 

വാക്‌സിനുകള്‍ 95 ശതമാനം ഫലപ്രദമാണെങ്കിലും വാക്സിന്‍ സ്വീകരിച്ചവരില്‍ ഏകദേശം അഞ്ചു ശതമാനം പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും അവര്‍ പറഞ്ഞു. 

വൈറസ് വ്യാപനം തടയാനുള്ള വാക്സിനുകളുടെ കഴിവിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ പ്രതിരോധ കുത്തിവെയ്പ് എടുക്കുന്ന ആളുകള്‍ എല്ലാ പ്രതിരോധ നടപടികളും പാലിക്കേണ്ടത് പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top