News Desk

2021-02-23 09:22:51 pm IST

ദോഹ; ഖത്തറില്‍ പുതിയ 14 സ്‌കൂളുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയ, വിദ്യാഭ്യാസ മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ നിലവില്‍ വരുന്നത്. 

പൊതുമരാമത്ത് വകുപ്പിനാണ് സ്‌കൂള്‍ നിര്‍മാണങ്ങളുടെ ചുമതല. നാല് സെക്കന്‍ഡറി സ്‌കൂളുകളും അഞ്ച് മിഡില്‍ സ്‌കൂളുകളും നാല് പ്രൈമറി സ്‌കൂളുകളുമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വരുന്നത്. 

രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് പരിഗണിച്ചു കൊണ്ടും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്‍ ഭംഗം വരുത്താതെയുമാണ് പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്നും വാണിജ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top