News Desk

2021-03-08 01:55:56 pm IST

ദോഹ: ഖത്തറിലെ കുട്ടികളില്‍ 20 ശതമാനം പേരും അമിത വണ്ണം മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രമേഹരോഗ വിദഗ്ധ ഡോ. നബീല്‍ സുലൈമാന്‍ ആണ് ഇക്കാര്യം പറഞ്ഞത്. 

രാജ്യത്തെ മുതിര്‍ന്നവരില്‍ 30 ശതമാനം പേരും അമിതവണ്ണം മൂലം പ്രയാസമനുഭവിക്കുന്നവരാണ്. രാജ്യത്ത് കുട്ടികളില്‍ സര്‍ജറി നടത്തി അമിത വണ്ണം കുറക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുമായുള്ള കൃത്യമായ ആശയവിനിമയത്തിന് ശേഷമായിരിക്കണം മാതാപിതാക്കള്‍ മുന്നോട്ട് പോവേണ്ടത്. 

മോശം ജീവിത ശൈലിയും വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയുമാണ് അമിത വണ്ണത്തിന് കാരണമാക്കി തീര്‍ക്കുന്നത് എന്നും ഡോ. നബീല്‍ സുലൈമാന്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top