News Desk

2021-04-04 01:57:56 pm IST

 
ദോഹ: ഖത്തറില്‍ ഓഗസ്റ്റ് 20-തോടെ 70 ശതമാനം ജനങ്ങളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാവുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിനേഷന്‍ രംഗത്ത് രാജ്യാന്തര തലത്തില്‍ ഗവേഷണം നടത്തുന്ന 'covidvax.live' എന്ന വെബ്‌സൈറ്റ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 

വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഖത്തറില്‍ 833000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതേ നിലയില്‍ പോവുകയാണെങ്കില്‍ ഓഗസ്റ്റ് മാസത്തോടെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top