News Desk

2021-05-05 06:36:06 pm IST
റിയാദ്: ഇത്തവണയും വിദേശത്തു നിന്നുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നിഷേധിക്കാന്‍ സൗദി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് നിരീക്ഷിക്കപെടുന്നത്. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കും. കഴിഞ്ഞ തവണത്തേതിന് സമാനമായ രീതിയില്‍ ഇത്തവണയും സൗദിയില്‍ ഉള്ള വാക്‌സിനെടുത്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. 

സൗദിയിലുള്ള വാക്‌സിനെടുത്തവര്‍ക്കും കൊവിഡ് ആറു മാസങ്ങള്‍ക്ക് മുമ്പ് ഭേദമായവര്‍ക്കും മാത്രം ഹജ്ജിന് അനുമതി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നേരത്തെ വാക്‌സിനെടുത്ത വിദേശികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കാനായിരുന്നു സൗദി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top