News Desk

2021-02-08 11:57:23 am IST

ദോഹ: ചില ഖത്തര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. 

മൂന്നര വര്‍ഷത്തെ ഉപരോധത്തിനിടയില്‍ ഖത്തര്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന വില പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. 

നിലവില്‍ സൗദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അടക്കം ഖത്തറില്‍ എത്താന്‍ തുടങ്ങുന്നതോടെ ഖത്തര്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടാവില്ലെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ പൗരന്മാര്‍ പ്രത്യേക സമൂഹ മാധ്യമ കാംപയിന്‍ ആരംഭിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Tags :
Qatar Doha
Top