News Desk

2021-03-02 07:22:45 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വിജ്ഞാപനം വരുന്നത് മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കുവൈത്തിലെ റോഡുകളില്‍ ഓടുന്നത് 22,86,758 വാഹനങ്ങളാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് അറിയിച്ചു. സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം 1529389 ആണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയാണ് ഈ കണക്ക്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top