News Desk

2021-04-15 06:36:10 pm IST
കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പ്രവാസിയെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയതായി സംശയം. മനോരമ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് സ്വദേശിയായ യാത്രക്കാരനെയാണ് ടാക്‌സി കാറില്‍ മടങ്ങവേ കരിപ്പൂരിനടുത്ത ഉണ്ണ്യാല്‍പറമ്പില്‍ വച്ച് രണ്ട് കാറുകളിലായെത്തിയ മറ്റൊരു സംഘം വിളിച്ചിറക്കി കൊണ്ടുപോയത്. ടാക്‌സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ആറിനാണ് സംഭവം. വിമാനം ഇറങ്ങിയതിനു ശേഷം യാത്രക്കാരന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി വിളിച്ചാണ് കോഴിക്കോട്ടേക്ക് പോയത്.

കുറ്റ്യാടി സ്വദേശിയാണെന്നാണ് ടാക്‌സിക്കാരനെ പരിചയപ്പെടുത്തിയത്. ഉണ്ണ്യാല്‍പറമ്പില്‍ വച്ചാണ് കാറുകളിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി യാത്രക്കാരന്റെ പേര് വിളിച്ച് കൂട്ടിക്കൊണ്ടു പോയത്.

എന്നാല്‍ ലഗേജ് ടാക്‌സിയില്‍ തന്നെയുണ്ടായിരുന്നു. ഇതോടെ ടാക്‌സി ഡ്രൈവര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തി ലഗേജ് ഏല്‍പ്പിക്കുകയും നടന്ന സംഭവങ്ങള്‍ അറിയിക്കുകയുമായിരുന്നു. 

തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തതും അന്വേഷണം ആരംഭിച്ചതും. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top