News Desk

2021-04-23 07:10:32 pm IST
ദോഹ: ഖത്തറിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ഓരോത്തര്‍ക്കും തങ്ങളുടെ വാഹനങ്ങളില്‍ കാത്തിരിക്കേണ്ടി വന്നത് ശരാശരി നാല് മണിക്കൂറെന്ന് റിപ്പോര്‍ട്ട്.

പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസം രാത്രിയിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തിലെ അഭൂതപൂര്‍ണമായ തിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഓരോത്തരും കാറുകളില്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ നാല് മണിക്കൂറോളം കാത്തിരിക്കേണ്ടതായി വന്നു.

വളരെ മികച്ച സംഘടനമായിരുന്നുവെങ്കിലും ആളുകള്‍ രണ്ടാം ഡോസെടുക്കാന്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത് തിരക്കി വര്‍ധിക്കാന്‍ കാരണമാക്കി. ഏകദേശം ഒരു മാസം മുമ്പാണ് അല്‍ ജുനൂബില്‍ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top