News Desk

2021-02-28 10:24:17 am IST

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ പാര്‍ക്ക് ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉല്‍ ഹിന്ദ് ഭീക്ഷണി മുഴക്കി. 

ബി.ജെ.പിക്കും ആര്‍.എസ്.എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കള്‍. ഇപ്പോള്‍ നടന്നത് ട്രെയലാണ്. ഇസ്രായേല്‍ എമ്പസിക്ക് മുന്നില്‍ ബോബ് വച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് പിടിക്കാനായില്ലെന്നും സംഘടന അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. 

പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top