News Desk

2021-04-11 03:01:59 pm IST
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന്റെ നിയമനത്തിനായി ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നിയമന മാനദണ്ഡ ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ട്. 

ജലീലിന്റെ ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചതിന്റെ മുഴുവന്‍ രേഖകളും പുറത്ത് വന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ആയ അദീബിന്റ നിയമനം അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നതായും രേഖകളിലുണ്ട്.

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത് 2016 ആഗസറ്റ് ഒമ്പതിനാണ്. ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയില്‍ ഇളവ് വരുത്തുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. യോഗ്യതയില്‍ ഇളവ് വരുത്തുന്ന കാര്യം മന്ത്രിസഭയില്‍ വെയ്‌ക്കേണ്ടെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. കെ.ടി ജലീല്‍ നിയമന ഫയലില്‍ കാണിച്ചത് അമിത താല്‍പര്യമാണെന്ന് രേഖകളില്‍ നിന്ന് വ്യക്തം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top