വാഷിങ്ടണ്‍: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരായി(എം.ബി.എസ്) ഉപരോധമേര്പ്പെടുത്താത്ത അമേരിക്കന്‍ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തം. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇതില്‍ നടപടിയെടുക്കാത്തതിലാണ് ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസ് പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഖഷോഗിയ്ക്ക് നീതി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ ഉന്നയിച്ചു. മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിങ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം.
അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡനാണ് മാധ്യമപ്രവര്ത്തകന് ഖഷോഗിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖശോജിയെ പിടികൂടുവാനോ കൊല്ലുവാനോ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കിരീടാവകാശി ഒഴികെ എഴുപത്തിയാറ് സൗദി പൗരന്മാര്ക്ക് യു.എസ് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
2018 ഒക്ടോബര്‍ 20നാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും കിരീടാവകാശിയുടെ വിമര്‍ശകനുമായ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്താന്‍ സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
ഈ സംഭവത്തില്‍ പിടിയിലായ 18ല്‍ അഞ്ച് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും സൗദി കോടതി വിധിച്ചിരുന്നു. യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഖഷോഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാര്ക്കെതിരെ ഉപരോധവും വിസാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക