Breaking News
ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് | ഹുതികൾക്ക് ഇറാൻ ആയുധ കയറ്റുമതി നടത്തുന്നതിന് തെളിവുകളുമായി പെന്റഗൺ രംഗത്ത് | ആമസോണിനെതിരെ നിയമനടപടി സ്വീകരിക്കാൻ പലസ്തീൻ |
2019-08-06 06:16:37pm IST

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്‌സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ അത് നിയമമായി മാറും.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്‌സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 72 ലോക്‌സഭാ അംഗങ്ങള്‍ പ്രമേയത്തിനെ എതിര്‍ക്കുകയും ചെയ്തു.

കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം.സി.പി.ഐ എന്നീ പാര്‍ട്ടികളാണ് പ്രമേയത്തെ എതിര്‍ത്ത് കൊണ്ടാണ് വോട്ട് ചെയ്തിരിക്കുന്നത്.  

Top