News Desk

2021-02-24 04:55:14 pm IST

ടോക്യോ: ഏകാന്തത മൂലം മനസ്സു തകര്‍ന്നുപോയവര്‍ക്ക് ആശ്വാസമായി മന്ത്രിയെ നിയമിച്ച് ജപ്പാന്‍. പ്രധാനമന്ത്രി യോഷിഹിദെ സുഗയാണ് തന്റെ മന്ത്രിസഭയില്‍ ഏകാന്തര്‍ക്കും മന്ത്രിയെ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ 2018-ല്‍ ഇങ്ങനെ ഒരു മന്ത്രി പദവി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് ടെറ്റ്‌സുഷി സകാമോട്ടോക്ക് ചുമതല നല്‍കിയത്.

ഏകാന്തത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് ജപ്പാനില്‍ കൂടുകയാണ്. ജനന നിരക്കും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് രാജ്യത്ത് കുറയുന്നത്. ഇതുരണ്ടും പരിഹരിക്കുന്ന ചുമതലയാണ് സകാമോട്ടോക്ക് നല്‍കിയിരിക്കുന്നത്. 

കൊവിഡ് മഹാമാരി കാലത്ത് ഏകാന്തത മൂലം ആത്മഹത്യ തെരഞ്ഞെടുക്കുന്ന വനിതകളുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമൂഹിക ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഏകാന്തത പരിഹരിക്കാനും ജനത്തിനിടയിലെ ബന്ധം ദൃഡമാക്കാനും പുതിയ പദവികൊണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സകാമോട്ടോ പറഞ്ഞു.

മന്ത്രിക്കു കീഴില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഓഫീസും ജപ്പാന്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ, കുട്ടികള്‍ക്കിടയിലെ പട്ടിണി എന്നിവയും മന്ത്രിയുടെ പരിഗണനയില്‍ വരും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top