News Desk

2021-09-22 11:17:39 am IST
റിയാദ്: സൗദിയില്‍ നിന്നും റീ-എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയവര്‍ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തേക്ക് തിരികെ എത്തിയില്ലെങ്കില്‍  മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആവര്‍ത്തിച്ച് സൗദി പാസ്പോര്‍ട്ട് വിഭാഗം. മൂന്ന് വര്‍ഷത്തേക്ക് പുതിയ വിസയില്‍ സൗദിയില്‍ വരുന്നതിനായിരിക്കും വിലക്കേര്‍പ്പെടുത്തുന്നത്. 

സൗദിയില്‍ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് തിരകെ മറ്റൊരു വിസയില്‍ അതേ സ്പോണ്‍സുറുടെ അടുക്കലേക്കോ മറ്റൊരു പുതിയ സ്പോണ്‍സറുടെ അടുത്തേക്കോ വരാന്‍ സാധിക്കും. എന്നാല്‍ വീണ്ടും സൗദിയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള റീ-എന്‍ട്രി വിസയില്‍ അവധിക്കോ മറ്റൊ സൗദിയില്‍ നിന്നും പുറത്തുപോയവര്‍ കൃത്യ സമയത്തു തിരികെ എത്തിയില്ലെങ്കിലാണ് സൗദിയിലേക്ക് വരാന്‍ മൂന്ന് വര്‍ഷത്തേക്ക് നിരോധനമുള്ളത്. 

റീ-എന്‍ട്രി വിസ എക്സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നാണ് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കില്‍. എന്നാല്‍ പഴയ സ്പോണ്‍സറുടെ അടുത്തേക്ക് തന്നെ പുതിയ വിസയില്‍ വീണ്ടും വരുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് ബാധകമല്ല. ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും ഇത് ബാധകമല്ല. അവര്‍ക്ക് ഏത് സമയവും പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങിവരാവുന്നതാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top