News Desk

2021-03-14 03:04:30 pm IST
ന്യൂഡല്‍ഹി: ക്ഷമ പരീക്ഷിക്കാനെന്ന പേരില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച എന്‍.ജി.ഒ ഡയറക്ടര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് ആസ്ഥാനമായുള്ള എന്‍.ജി.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അതിക്രമം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ബബ്‌ലൂ എന്ന പര്‍വേസ് ആലമാണ് ക്ഷമ പരീക്ഷിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്തത്. നിരവധി നഴ്‌സിങ് വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചായിരുന്നു അതിക്രമമെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

ഡയറക്ടറില്‍നിന്നുണ്ടായ ദുരനുഭവം ഒരു സാമൂഹിക പ്രവര്‍ത്തകയോട് പെണ്‍കുട്ടികള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സാമൂഹിക പ്രവര്‍ത്തകയായ ലക്ഷ്മമി ബഖ്‌ല സംഭവം വിവരിച്ച് വിദ്യാര്‍ഥികള്‍ക്ക് കത്തെഴുതുകയായിരുന്നു.

തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറുടെ (ബി.ഡി.ഒ) നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുത്ത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top