News Desk

2021-03-10 11:41:28 pm IST
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ്. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.ഐ.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. 

ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ദിപ്സിത ദറും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബംഗാളിലെ ബാലിയില്‍ നിന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്സിത ജനവിധി തേടുന്നത്. കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള നന്ദിഗ്രാമില്‍ ബംഗാള്‍ ഡി.വൈ.എഫ്.ഐ അധ്യക്ഷ മീനാക്ഷി മുഖര്‍ജിയാണ് സി.പി.ഐ.എം സ്ഥാനാര്‍ഥി. 

മുന്‍ തൃണമൂല്‍ നേതാവും മമതയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി സ്ഥാനാര്‍ഥിയാകുമ്പോള്‍,  മമത ബാനര്‍ജിയാണ് നന്ദിഗ്രാമിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി എത്തുക. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top