Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ആന്തൂരിൽ  പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തെ  പ്രതിഷേധിച്ച് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ജോൺ ഗിൽബർട് ലോകകേരളസഭാ അംഗത്വം രാജിവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോക കേരള സഭാ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജോൺ ഗിൽബർട് രാജി വെച്ചത്.

ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയുടെ നിർദേശ പ്രകാരമാണിതെന്നു ജോൺ പറഞ്ഞു. ലോക കേരള സഭ സംഘടിപ്പിച്ച് പ്രവാസി ക്ഷേമം വാഗ്ദാനം ചെയ്യുകയും മറുവശത്ത് പ്രവാസികളെ ശത്രുതാ മനോഭാവത്തോടു കൂടി കാണുകയും ചെയ്യുന്നത് വഞ്ചനാപരമാണെന്നും ആരോപിച്ചു.  
Top