Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഇന്ത്യന്‍-ഖത്തര്‍ ആര്‍ടിസ്റ്റുകളുടെ സംയുക്ത ചിത്ര പ്രദര്‍ശനത്തിന് കത്താറ പൈതൃക കേന്ദ്രത്തില്‍ തുടക്കമായി. പോര്‍ട്രെയ്റ്റ് എന്ന സംയുക്ത പ്രദര്‍ശനം കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് ഉദ്ഘാടനം ചെയ്തത്.

ഖത്തറി കലാകാരന്‍ എബ്‌തെസാം അല്‍ സഫറിന്റെയും ഇന്ത്യയുടെ സുരഭി ഗെയ്ക് വാദിന്റെയും പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്.

 ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം. 32 പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കത്താറയിലെ 19-ാം നമ്പര്‍ കെട്ടിടത്തിലെ 2-ാം നമ്പര്‍ ഹാളിലാണ് പ്രദര്‍ശനങ്ങള്‍. സുഡാന്‍ ആര്‍ടിസ്റ്റ് നൂര്‍ അല്‍ ഹാദിയുടെ ലാന്‍ഡ് ഓഫ് ദ ഡാര്‍ക്ക് ചിത്ര പ്രദര്‍ശനവും ഡോ.അല്‍സുലൈത്തി ഉദ്ഘാടനം ചെയ്തു. 2 പ്രദര്‍ശനങ്ങളും ജൂലൈ 13 വരെ നീളും.  

Top