അമ്മന്‍: ജോര്‍ദാനില്‍ നിലവിലെ ഭരണകൂടത്തെ അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രാജാവിന്റെ അര്‍ധസഹോദരന്‍ പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന് ഉള്‍പ്പെടെയുള്ള നിരവധി പേരെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തു. ജോര്‍ദാന്‍ റോയല്‍ കോടതി മുന്‍ തലവന്‍ ബാസില്‍ അവദല്ലയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.
രാജ്യത്തിന്റെ ഭരണസംവിധാനത്തിലെ അഴിമതി, കഴിവില്ലായ്മ, പീഡനം എന്നിവ ആരോപിച്ചതിനാണ് തന്നെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന് ആരോപിക്കുന്നു. എന്നാല്‍ ഹംസ ബിന്‍ അല്‍ ഹുസൈനെ തങ്ങള്‍ അറസ്റ്റു ചെയ്തിട്ടില്ല എന്നാണ് സൈന്യം പറയുന്നത്.
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാല്‍ താന്‍ ഒരു ഗൂഡാലോചനയുടെയും ഭാഗമല്ലെന്ന് ഹംസ ബിന്‍ അല്‍ ഹുസൈന് പറയുന്നു.
പുറത്തുപോകാനോ ആളുകളുമായി ആശയവിനിമയം നടത്താനോ അവരുമായി കൂടിക്കാഴ്ച നടത്താനോ തന്നെ അനുവാദിക്കുന്നില്ലെന്ന് ഹംസ ബിന്‍ അല്‍ ഹുസൈന് ബി.ബി.സിക്കയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്ല രാജാവിനെ വിമര്‍ശിച്ച യോഗങ്ങളില്‍ പങ്കെടുത്തതിനാണ് തന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് അറിയച്ചതെന്ന് ഹംസ രാജകുമാരന് പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളില്‍ പങ്കുചേര്‍ന്നതായി ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'അധികാരികളെ വിമര്‍ശിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ ആളുകളെ അനുവദിക്കില്ല. ഇവിടെ താമസിക്കുന്ന 10 ദശലക്ഷം ജനങ്ങളുടെ ജീവിതത്തേക്കാളും അന്തസ്സിനെക്കാളും ഭാവിയേക്കാളും അഴിമതിക്കാണ് പ്രാധാന്യം നല്‍കുന്നത്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവയുള്ള ഭരണകൂടം ജോര്‍ദാനികളുടെ ക്ഷേമത്തിന് രണ്ടാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.', ഹംസ രാജകുമാരന് ആരോപിച്ചു.
അതേസമയം, അട്ടിമറി ശ്രമം തകര്‍ത്ത ജോര്‍ദാനിലെ അബ്ദുല്ല രാജാവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. സൗദി, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, ജി.സി.സിയും അറബ് ലീഗും ജോര്‍ദാനിലെ അബ്ദുല്ല രാജാവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
അട്ടിമറി ശ്രമത്തെ തുടര്‍ന്ന് ജോര്‍ദാന്‍ രാജാവ് കൈക്കൊണ്ട അറസ്റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള ഏത് നടപടികള്‍ക്കും രാജാവിന് പിന്തുണ നല്‍കുന്നതായി സൗദി ഭരണാധികാരി സല്മാന് രാജാവ് അറിയിച്ചു.
ജോര്‍ദാന്‍ രാജാവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഖത്തറും പ്രസ്താവനയില്‍ വ്യക്തമാക്കി. ജോര്‍ദാന്റെ സുരക്ഷ മേഖലയുടെ കൂടി സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അതിനാല്‍ അബ്ദുല്ല രാജാവിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഖത്തര്‍ അറിയിച്ചു.
സഹോദര രാജ്യമായ ജോര്‍ദാന്റെ രാജാവും കിരീടാവകാശിയും കൈക്കൊള്ളുന്ന എല്ലാ നപടികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടായിരിക്കുമെന്ന് യു.എ.ഇ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും അപകടത്തലാക്കുന്ന ഏത് പ്രവര്‍ത്തനങ്ങളും തടയാന്‍ രാജാവിന് അധികാരമുണ്ടെന്നും അത്തരം നടപടികളെയെല്ലാം തങ്ങള്‍ പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക