Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സൗദിക്കൊപ്പം രണ്ടു വർഷങ്ങൾക്ക് മുൻപ്  ഖത്തർ ഉപരോധം പ്രഖ്യാപിച്ച ജോർദാൻ തങ്ങളുടെ പഴയ നിലപാടുകൾ കൈവെടിഞ്ഞു കൊണ്ട് ദോഹയുമായി അടുക്കാൻ ശ്രമങ്ങൾ ശക്തമാക്കിയത് നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വച്ച് കൊണ്ടെന്ന് പ്രമുഖ അന്തരാഷ്ട്ര മാധ്യമം വ്യക്തമാക്കി.

നിലവിൽ ഖത്തർ സർക്കാരുമായി നഷ്ടപെട്ട നയതന്ത്ര ബന്ധങ്ങൾ ജോർദാൻ ഏറെക്കുറെ പുനഃസ്ഥാപിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സൗദിയുമായി കൂടുതൽ അടുക്കുന്നത് തങ്ങളുടെ ഭാവിക്ക് നേട്ടമാവില്ല എന്നാണ് ജോർദാൻ പാർലമെന്റ് വിലയിരുത്തൽ നടത്തുന്നത്.

നിലവിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജോർദാൻ ഖത്തറുമായി അടുക്കുന്നതുമൂലം തങ്ങളുടെ പൗരന്മാർക്ക് ജോലി സാധ്യതയും ദോഹയിൽ നിന്നുള്ള വലിയ തോതിലുള്ള നിക്ഷേപവും ആഗ്രഹിക്കുന്നുണ്ട് എന്നും പ്രമുഖ വാർത്ത വിശകലന വെബ്സൈറ്റായ ഫാക്ട്സ് അനാലിസിസ് ഇൻഫ്ളുവൻസ് റിപ്പോർട് ചെയ്തു. 


Top