News Desk

2021-05-26 12:13:11 pm IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ തന്നെ ആംഭിക്കും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. 

കൊവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസ്സുകള്‍. കൈറ്റ് വിക്ടേഴ്‌സ്  ചാനലിലും ക്ലാസ്സുകള്‍ ഉണ്ടാകും. ഒന്നാം ക്ലാസ്സില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. 

പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top