ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. ഏപ്രില്‍ 24-ന് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രമണയെ നിയമിച്ചത്.
ഏപ്രില്‍ 23-ന് വിരമിക്കാനിരിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി രമണയെ ശുപാര്‍ശ ചെയ്തത്. 2022 ഓഗസറ്റ് 26 വരെയാവും എന്‍.വി രമണയുടെ കാലാവധി.
ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്ത് 27-നാണ് ജസ്റ്റിസ് എന്‍വി രമണ (63) ജനിച്ചത്. ആന്ധ്രയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധാപ്രദേശില്‍ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014-ലാണ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ചു തുടങ്ങിയത്.
കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ വിധി പുനപ്പരിശോധിക്കാന്‍ ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു എന്‍.വി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക