News Desk

2021-05-02 05:39:56 pm IST
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം കുറിച്ചപ്പോള്‍ കെ. കെ ശൈലജക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയിരിക്കുന്നത് 61035 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മട്ടന്നൂരില്‍ നിന്നും ചരിത്ര വിജയം നേടിയത്. 

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം അഭിമാനകരമാണെന്ന് കെ. കെ ശൈലജ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെൡവാണ് ഈ വിജയമെന്നും ശൈലജ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയം സമ്മാനിച്ചതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. കെ. ശൈലജ നന്ദി അറിയിക്കുകയും ചെയ്തു. നാടിന്റെ അതിജീവന പോരാട്ടത്തില്‍ ഒപ്പം നിന്നതിനും ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. 

ഫേസ്ബുക്ക് പോസ്റ്റ്

Top