News Desk

2021-04-05 11:16:33 pm IST
തിരുവനന്തപുരം: നേമത്ത് ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. മുരളീധരന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

സ്റ്റുഡിയോ റോഡില്‍ വെച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുരളീധരന്റെ വാഹനം തടഞ്ഞത്. പണം വിതരണം ചെയ്യാന്‍ പോകുന്നുവെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. എന്നാല്‍, ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top