News Desk

2021-03-17 08:44:35 pm IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്. 

കെ. സുധാകരന്‍ മണ്ഡലത്തിലെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥിന്റെ പേരാണ് അവസാനം ഉയര്‍ന്നുകേട്ടത്. ഇതിന് പിന്നാലെയാണ് ധര്‍മടത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top