News Desk

2021-04-17 06:45:30 pm IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതര ചട്ടലംഘനമാണ് നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാന്‍ പിണറായി ഉപയോഗിച്ചത് മരണത്തിന്റെ വ്യാപാരിയെന്നതായിരുന്നു. താന്‍ ഉപയോഗിച്ച വാക്പ്രയോഗം പിണറായിയെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഏപ്രില്‍ നാലു മുതല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടും ക്വാറന്റൈനില്‍ പോവാതെ ധര്‍മ്മടത്തെ റോഡ് ഷോയില്‍ പങ്കെടുക്കുകയും ഏപ്രില്‍ ആറിന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനം അല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top