കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പരസ്യമായി പരിഹസിച്ച് ശോഭാ സുരേന്ദ്രന്.
കെ സുരേന്ദ്രന് മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ആര്‍ക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കെ. സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നല്‍കിയിരിക്കുന്നത് എന്നായിരുന്നു ശോഭയുടെ പരിഹാസം. രണ്ട് സീറ്റിലും കെ.സുരേന്ദ്രന് ശോഭ വിജയാശംസകള്‍ നേരുകയും ചെയ്തു.
കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് തന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സീറ്റ് താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളെയും ജയിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് താനെന്നും ശോഭ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക