News Desk

2021-05-24 05:33:33 pm IST
കൊച്ചി: എല്ലാ മേഖലയിലും സര്‍ക്കാര്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കിയാല്‍ ലീഗ് അപ്രസക്തമാകുമെന്ന പരാമര്‍ശവുമായി കെ.ടി ജലീല്‍ എം.എല്‍.എ. എല്ലാ മേഖലകളിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ലീഗിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വേണം എന്ന വാദമുയര്‍ത്തിയാണ് ലീഗ് നിലനില്‍ക്കുന്നതെന്നും ജലില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ ലേഖനത്തിലാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

രണ്ടാം പിണറായി സര്‍ക്കാര്‍ ഈ ആവശ്യം നിറവേറ്റിയാല്‍ മുസ്ലിംലീഗ് എന്ന സംഘടയുടെ രാഷ്ട്രീയ നിലനില്‍പ്പ് അപ്രസക്തമാകുമെന്നാണ് എം.എല്‍.എ പറയുന്നത്. ലീഗ്  മുസ്ലിം സമുദായത്തിന് വാങ്ങി നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ന്യായമായതും അര്‍ഹതപ്പെട്ടതുമായ ആനുകൂല്യങ്ങളും അവകാശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുവരുത്താന്‍ അവരില്ലാതെ തന്നെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. 

 ന്യൂനപക്ഷക്ഷേമ വകുപ്പ് ആര് കൈകാര്യം ചെയ്താലും ആരോടും അനീതി കാണിക്കാത്ത നയമായിരിക്കും നടപ്പാക്കുകയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളോടും അവര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതി കാണിച്ചുകൊണ്ടാകും ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോവുക. രണ്ടാം പിണറായി സര്‍ക്കാരിനെ ഒന്നിന്റെ പേരിലും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top