News Desk

2022-01-15 01:06:29 pm IST
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് വിച്ഛേദിച്ച കണക്ഷനുകള്‍ റിമോട്ടായി മിനിറ്റുകള്‍ക്കകം പുനസ്ഥാപിക്കാനാകും. ഉപഭോക്താക്കള്‍ ബില്ലടക്കാത്തതിനെ തുടര്‍ന്ന് നേരത്തെ കണക്ഷന്‍ വിച്ഛേദിക്കാനും റീ കണക്ട് ചെയ്യാനുമായി ജീവനക്കാര്‍ നേരിട്ട് എത്തണമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇതെല്ലാം റിമോട്ട് സംവിധാനത്തിലൂടെ നടക്കും. ബില്ലടക്കാത്തവരുടെ കണക്ഷനുകള്‍ വിച്ഛേദിക്കാനും, ബില്ലടച്ച് മിനിറ്റുകള്‍ക്കകം ഓട്ടോമാറ്റിക്കായി കണക്ഷനുകള്‍ പുനസ്ഥാപിക്കാനുമുള്ള സംവിധാനം സിസ്റ്റത്തിലുണ്ട്.

ഖത്തറിലുട നീളമുള്ള മീറ്റര്‍ സിസ്റ്റത്തില്‍ നിന്ന് ഡാറ്റ സ്വീകരിക്കുന്നതിന് ബില്ലിംഗ്, നിരീക്ഷണം,തല്‍ക്ഷണ വായന എന്നിവയ്ക്കും സൗകര്യമൊരുക്കുന്ന പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നൂതന സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് കുറ്റമറ്റ രീതിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ ഗുണപരമായ കുതിച്ചുചാട്ടമാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 600,000 സ്മാര്‍ട്ട് മീറ്ററുകള്‍, വോഡഫോണിന്റെയും സീമെന്‍സിന്റെയും സഹകരണത്തോടെയാണ് കഹ്‌റാമ നടപ്പാക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top