News Desk

2021-05-04 05:49:41 pm IST

മുംബൈ: ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കലാപാഹ്വാനം നടത്തി ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെ നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. 

അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റര്‍ അറിയിച്ചു. ബാംഗാളിനെ മമ്ത മറ്റൊരു കശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. 

'ഇത് ഭയാനകമാണ്. ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്. കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ. ഇവരെ മെരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ.' ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top