2018-10-28 07:06:32pm IST
കണ്ണൂർ :കണ്ണൂരിൽ നിന്നും അബൂദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ടിക്കറ്റ് വിൽപന  ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ അബുദാബി റൂട്ടിലേക്കുള്ള വിമാന യാത്രികരുടെ തിരക്ക് പരിഗണിച്ചാണ് ടിക്കറ്റ് വില്പന രണ്ടു ദിവസത്തിനുള്ളിൽ ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. 

കണ്ണൂർ അബുദാബി റൂട്ടിലേക്കുള്ള ഐ എക്സ് 738 നമ്ബര്‍ വിമാനമാണ് ഉൽഘാടന ദിവസം രാവിലെ പതിനൊന്നു മണിക്ക് പറന്നു ഉയരുക. കണ്ണൂരിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യമായി വിമാനമിറക്കിയിട്ടതും എയർ ഇന്ത്യ എക്സ്പ്രസ് ആണ്.

 കണ്ണൂരില്‍ നിന്നും അബുദാബിയിലേക്ക് 4 മണിക്കൂറാണ് യാത്ര സമയ ദൈര്‍ഘ്യം. ഉൽഘാടന ദിവസമൊഴിച്ചു മറ്റു ദിവസങ്ങളിൽ രാവിലെ ഒമ്പതിനായിരിക്കും അബൂദാബിയിലേക്കുള്ള കണ്ണൂരിൽ നിന്നുമുള്ള വിമാനം പറന്നുയരുക.   
Top