News Desk

2022-05-12 07:36:59 pm IST
മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് (41 ) ആണ് മരിച്ചത്. ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 

ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. മസ്‌കറ്റിലെ സോഷ്യല്‍ ഫോറം സമിതിയുടെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.

ഭാര്യ: ഷഹീറ, ഏക മകന്‍ ഷാസില്‍ ഷാന്‍. പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top