കോഴിക്കോട്: മുസ്ലീം ലീഗുമായുള്ള ചര്‍ച്ചകള്‍ തള്ളാതെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. കോണ്‍ഗ്രസ് ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്നും കാരാട്ട് റസാഖ് മാധ്യമങ്ങളോടു പറഞ്ഞു.
കൊടുവള്ളിയില്‍ തെരെഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സി.പി.ഐ.എം നേതൃത്വം ആവശ്യപ്പെട്ട സ്ഥിതിയ്ക്ക് മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണ്. ചര്‍ച്ച നടന്നില്ലെന്ന കെ.പി.എ മജീദിന്റെ വാദം പച്ചക്കള്ളമാണ്. താന്‍ പറയുന്നത് കളവാണെങ്കില്‍ ചര്‍ച്ച സംബന്ധിച്ച കാര്യത്തില്‍ മറ്റ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കാരാട്ട് റസാഖ് ഉന്നയിച്ചു. യു.ഡി.എഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വം തന്നോടുള്ള എതിര്‍പ്പ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗിന്റെ പ്രവര്‍ത്തനമെന്നും റസാഖ് കുറ്റപ്പെടുത്തി.
തനിക്കെതിരെ മത്സരിച്ച ലീഗിന്റെ സ്ഥാനാര്‍ഥി അടക്കമുള്ള പ്രാദേശിക നേതൃത്വം താന്‍ പാര്‍ട്ടിയിലുള്ളപ്പോഴും തനിക്കെതിരാണ്. ലീഗ് വിട്ടപ്പോഴും അങ്ങനെത്തന്നെയാണ്. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ആ ചര്‍ച്ചകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നും കാരാട്ട് റസാഖ് വിശദീകരിച്ചു. ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ തിരിച്ചെത്തിക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയിരുന്നതാണ്. പി.ടി.എ റഹീമിനെ തിരികെ പാര്‍ട്ടിയിലെത്തിക്കാനും ലീഗ് ശ്രമിക്കുന്നുണ്ടെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ലീഗ് നേതൃത്വത്തിനോട് തനിക്ക് വിയോജിപ്പുകളൊന്നുമില്ല. സ്ഥാനത്തുനിന്ന് മാത്രമേ ഞാന്‍ രാജി വെച്ചിട്ടുള്ളു. ലീഗില്‍നിന്ന് രാജി വെച്ചിട്ടില്ല. ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല. ഒരു ചര്‍ച്ച നടത്തി അങ്ങോട്ടും ഇങ്ങോട്ടും ധാരണകളിലെത്തേണ്ട കാര്യമേയുള്ളു. ആ ചര്‍ച്ച നടത്തുന്നതിലെ പ്രയാസങ്ങളാണ് നിലവിലുള്ളത്. താന്‍ തിരിച്ചുപോവുകയാണെങ്കില്‍ ഒരു മെമ്പര്‍ഷിപ്പുപോലും എടുക്കേണ്ടതില്ല. താന്‍ ലീഗുകാരന് തന്നെയാണെന്ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആളുകള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അവരുടെ വോട്ടുകൊണ്ട്് താന്‍ ജയിച്ചതെന്നും അത് ഇപ്പോഴും അങ്ങനെത്തന്നെയാണെന്നും കാരാട്ട് റസാഖ് മീഡിയ വണിനോടു പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിച്ചോ എന്നതനിന് അദ്ദേഹം ഇടപെടാതെ ലീഗ് സംസ്ഥാന നേതൃത്വം സംസാരിച്ചെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നാണയിരുന്നു കാരാട്ട് റസാഖിന്റെ മറുപടി. യു.ഡി.എഫ് നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തിയ കാര്യം എല്‍.ഡി.എഫിനെ അറിയിച്ചിട്ടുണ്ട്. എല്‍.ഡി.എഫില്‍ തനിക്ക് നല്ല പരിഗണനയാണ് ലഭിക്കുന്നത്. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ആ ഘട്ടത്തിലാണ് നില്‍ക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കളോടും പറഞ്ഞിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലീഗിന്റെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന എം.എ റസാഖിനെ പരാജയപ്പെടുത്തിയാണ് കാരാട്ട് റസാഖ് നിയമസഭയിലെത്തിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക