News Desk

2021-05-30 07:02:49 pm IST
ബംഗളൂരു: രാജ്യത്ത് ഉപയോഗിക്കുന്ന നിലവിലെ കൊവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം-വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറിലാണ് രവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കുഴപ്പം സൃഷ്ടിക്കുന്ന വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാത്ത പക്ഷം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ മഹാമാരിയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് സംരക്ഷണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാവാത്തതാണെന്നും കഴിഞ്ഞവര്‍ഷം പലരും അശ്രദ്ധ കാണിച്ചുയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാരുടെ പ്രതിരോധശക്തി കാരണം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉണ്ടാവില്ലെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംതരംഗത്തിലൂടെ കടന്നുപോവുകയാണ് രവി കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top